19-ാംനൂറ്റാണ്ടുവരെ മനസ്സിനെ തത്ത്വജ്ഞാനവുമായി ബന്ധപ്പെടുത്തിയാണ് പഠനം നടത്തിയിരുന്നത്. ശേഷം 20-ാം നൂറ്റാണ്ടില്‍ ڇമനസ്സിന് ڈ അതിന്റെതായ ഒരു വിജ്ഞാനശാഖ ഗവേഷണഫലമായി സ്യഷ്ടിക്കപ്പെട്ടു. അതില്‍ സിഗ്മണ്ട് ഫ്രോയിഡിന്റെ നാമത്തിനു മുമ്പില്‍ ശാസ്ത്രലോകം മുഴുവന്‍ തലകുനിച്ചു.
വ്യക്തിത്വത്തിലെ സര്‍ഗ്ഗാത്മകതകളുടെ പരിപൂര്‍ണ്ണ വികാസമാണ് മനുഷ്യന്റെ ജീവിതലക്ഷ്യം. ജീവിതം ശാരീരികവും മാനസികവും സാമൂഹികവുമായ ഒരു വളര്‍ച്ചയാണ്. സ്വന്തം വ്യക്തിത്വം കാത്തു സൂക്ഷിക്കുന്നതിനും അത് നിലനിര്‍ത്തി പരിപുഷ്ടിപ്പെടുത്തുന്നതിനും വേണ്ടിയാണ് വ്യക്തി എപ്പോഴും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുക. ഇത് തന്നെയാണ് വ്യക്തിയെ വികാസത്തിലെക്ക് നയിക്കുന്നതും. അതിനായി മനുഷ്യന് മറ്റൊന്നുമായി-സമൂഹവുമായി ഒത്തുചേര്‍ന്ന് വളര്‍ന്നേ പറ്റു. ആവശ്യങ്ങളുടെയും പൂര്ത്തീകരണങ്ങളുടെയും ഒരു ശ്യഖലയാണ് മനുഷ്യജീവിതം. മനസ്സിന്റെ തത്ത്വത്തില്‍ മുഖ്യം: സ്വര്‍ഗ്ഗത്തില്‍(സ്വന്തം മനസ്സില്‍) എങ്ങനെയാണോ അപ്രകാരം തന്നെയാണ് താന്‍ വസിക്കുന്ന ഭൂമിയില്‍(ശാരീരികം-പരിസരങ്ങളിലും)സംഭവിക്കേണ്ടത്. ഇത്ഒരു വല്ലാത്ത നിയമം തന്നെയാണ്. കാരണം ശക്തവും നിരന്തരവുമായ ഭാവനാശക്തിയാണിത്. മനസ്സ് അതു തന്നെയാണ് വ്യക്തിയുടെ ഏറ്റവും വലിയ ധനം. അതാകട്ടെ എപ്പോ എന്ത് എങ്ങിനെ ചിന്തിക്കണമെന്ന അവബോധം ലവലേശമില്ലാതാനും. നിങ്ങള്‍ എന്തിനെയാണോ അന്വേഷിക്കുന്നത് അത് നിങ്ങളെയും അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നറിയുക.
തോല്‍വി-ഭീതി-വിഷാദ ചിന്തകള്‍, ശൂന്യതാബോധം എന്നിവയെ ഒരിക്കലും മനസ്സില്‍ കൊണ്ടുനടക്കരുത്. എങ്കിലും പലപ്പോഴും നമ്മുടെ മനസ്സ് ഇത്തരം വികാരങ്ങള്‍ക്ക് അടിമപ്പെട്ട്പോവുക സ്വാഭാവികം. ഇവയുടെ അടിമത്വത്തില്‍ നിന്ന് രക്ഷപ്പെടാന്‍ ശാസ്ത്രീയവും യുക്തിപൂര്‍വ്വവുമായ കാര്യങ്ങളെ കൈകാര്യം ചെയ്യുന്നവരുടെ സേവനം ഗുണകരമായിരിക്കും. ഒരുകാര്യം: മറ്റുള്ളവരെ അവരുടെ തന്നതായ വ്യക്തിത്വത്തില്‍-കഴിവില്‍ അംഗീകരിക്കുക ബഹുമാനിക്കുക ഒപ്പം മറ്റുള്ളവരെകുറിച്ച് നല്ലത് മാത്രം ചിന്തിക്കുക ഇതും നിങ്ങള്‍ക്ക് പ്രയോജനകരമായി ഭവിക്കും. നിങ്ങള്‍ക്ക് ഉണ്ടായികാണാന്‍ ആഗ്രഹിക്കുന്ന നന്മകളും സൗഭാഗ്യങ്ങളും മറ്റുള്ളവര്‍ക്കും വന്നുചേരാന്‍ ആഗ്രഹിക്കുമ്പോഴാണ് സൗഹാര്‍ദ്ദവും പൗരന്മയും സ്വനന്മയും സംജാതമാകുന്നത്.
സ്നേഹത്തിന്റെ മുമ്പിലാണ് നാമെല്ലാവാരും പരസ്പരം കടപ്പെട്ടിരിക്കുന്നത്. ക്ഷമിക്കുക വിശ്വസിക്കുക ഇവരണ്ടും സ്നേഹത്തിന്റെ സവിശേഷതകളാണെങ്കിലും വിശ്വാസത്തില്‍ അഴുക്കു പുരളാന്‍ ഇടയുണ്ട്. എന്നാല്‍ ഇതുരണ്ടും വിജയിച്ചാല്‍ മനുഷ്യന് പ്രവ്യത്തി പഥത്തില്‍ എത്തി എന്നര്‍ത്ഥം. പക്ഷെ ഇവിടെ വെല്ലുവിളി ഉയര്‍ത്തുന്നത് ഭയമാണ്. ജീവിത പരാജയങ്ങള്‍ക്കും, മാനസിക ശാരീരിക രോഗങ്ങള്‍ക്കും, മറ്റു സകലവിധ അസ്വസ്ഥതകളുടെയും പ്രധാന കാരണം മനസ്സില്‍ ഉദിക്കുന്ന ചിന്താതന്തുവായ ഭയമാണ്. നാം നമ്മുടെതന്നെ ചിന്താതന്തുവിനെ ഭയപ്പെടുന്നു. ڇ ഭയം ڈ എന്തിന് ? ആരെയും ഭയപ്പെടുത്തുവാനും പാടില്ല എന്നതാണ് സത്യം. നിര്‍ഭയത്വം മനുഷ്യന്റെ ജന്മാവകാശമാണ്. പക്ഷെ ഓരോ നിമിഷവും നമ്മള് ഭയപ്പെട്ട് ജീവിക്കുന്ന സ്ഥിതിവിശേഷമാണിന്ന് നിലകൊള്ളുന്നത്.
നമ്മേ സ്നേഹിക്കാന്‍ ആരുമില്ല എന്ന ധാരണ തിരുത്തുക. നമ്മള് എന്തുമാത്രം സ്നേഹം (അറിവ്, ഭക്തി, വിശ്വാസം, ബഹുമാനം, അംഗീകാരം, പ്രണയം) സഹജീവികള്‍ക്ക് നല്കുന്നുവോ അതിലും അധികമായി നാം സഹജീവികളാല്‍ സ്നേഹിക്കപ്പെടുമെന്നതാണ് യാഥാര്‍ത്ഥ്യം. ഇതും ഒരുവല്ലാത്ത തത്ത്വം തന്നെയാണ് അതും പഠിച്ചെടുത്തെ ഒക്കൂ.
പ്രക്യതിക്ക് ഒരുയൗവ്വനം മാത്രമേ ഉള്ളു. അത് നിരന്തരം മാറികൊണ്ട് നമ്മേ തലോടുന്നു. അതുപോലെ തന്നെയാണ് മനുഷ്യജീവിതം അത് ആത്മീയവും നിത്യവുമാണ്: ആ ദിവ്യമായ ജീവിതം സ്നേഹിച്ചും സ്നേഹിക്കപ്പെട്ടും പരോപകരങ്ങള് ചെയ്തും, ക്രിയാത്മകമായും ജീവിച്ചുതീര്‍ക്കുക. എന്തന്നാല്‍ മനസ്സിന് ഒരിക്കലും ജരാനരകള്‍ ബാധിക്കുന്നില്ല.
മനസ്സെന്ന ഉദ്ദ്യാനത്തിലെ ഫലഭൂയിഷ്ടമായ മണ്ണില്‍: അബോധമനസ്സില്‍ ചിന്തകളാകുന്ന വിത്തുകള്‍ വിതയ്ക്കുന്നു. അവിടെ നല്ലതും ചീത്തയുമായ ഏത്തരം വിത്തുകളും മുളയ്ക്കും. ഉദ്ദ്യാനമാകുന്ന നമ്മുടെ മനസ്സിന്റെ മഹനീയതയും ആകര്‍ഷകത്വവും അവിടെ തഴച്ചുവളരുന്ന ചെടികള്‍ വെളിപ്പെടുത്തി തരും. ڇനല്ലതു വിതച്ചാല്‍ നല്ലതു കിട്ടും ڈ.
ദൈനംദിന ജീവിതത്തില്‍ വിശ്വാസിക്കാവുന്ന ഒന്നിലധികം വ്യക്തികളുമായി നമ്മുടെ ആശയങ്ങളും, ഉദ്ദേശങ്ങളും, പ്രവര്‍ത്തനങ്ങളും വിശകലനം ചെയ്യുക. സമര്‍ത്ഥവും കുറ്റമറ്റയുക്തിയില് അധിഷഠിതമായ തീരുമാനങ്ങല്‍ കൈക്കൊള്ളുന്നതിന് ഇത് സഹായിക്കും. ആത്യന്തികമായ വിശകലനത്തില്‍ നമ്മുടെ ഇന്ദ്രിയങ്ങളാണ് നമുക്ക് ആധാരം. അതിലൂടെയാണ് നാം ലോകവുമായി ബന്ധം പുലര്‍ത്തുന്നത്. അവിടെ പലപ്പോഴും മനസ്സ് ദുര്‍വാസനകളും ആസക്തിയും പകര്‍ന്ന് നമേ കുഴപ്പിക്കും. പക്ഷേ ദുര്‍വാസനകളെയും വികാരവിചാരങ്ങളേയും ബുദ്ധിപൂര്‍വ്വം ത്യജിച്ചേ പറ്റു. അവിടെ ബാഹ്യശക്തികളുടെ ഇടപെടല്‍ വരുമ്പോള്‍ മനസാക്ഷിക്ക് നോവുന്നു. യഥാര്‍ത്ഥത്തില്‍ മനുഷ്യനെ ശിക്ഷിക്കുന്നത് ബാഹ്യശക്തികളല്ല അവന്റെ മനസാക്ഷിയാണ്. വൈവിധ്യമാര്‍ന്ന വസ്തുതകളെ യുക്തിപൂര്‍വ്വം കൂട്ടിചേര്‍ത്ത് ഇന്ദ്രിയങ്ങളിലൂടെ ലഭിക്കുന്ന അറിവിനെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ ശ്രമിക്കുക.
ഇന്ദ്രിയങ്ങളിലൂടെ പ്രവേശിക്കുന്ന അറിവ് ബോധമനസ്സ്, ഉപബോധമനസ്സ്, അബോധമനസ്സ് എന്നീ തലങ്ങളായി വിന്യസിച്ചിരിക്കുന്നു. അബോധമനസ്സിന് ബോധമനസ്സിനുള്ളതുപോലെ കാര്യകാരണ വിവേചന ശക്തിയില്ല. ഒരു യുക്തിയുമില്ലാത്തവന്. ഒരു നര്മ്മബോധവുമില്ല. നിങ്ങള്‍ അതിനോട് എന്തുപറയുന്നുവോ അത് കണ്ണുമടച്ച് വിശ്വസിക്കും. അതിനാല്‍ തെറ്റായ ആശയങ്ങള്‍ നല്‍കാതെ അബോധമനസ്സിനെ ബോധമനസ്സ് സംരക്ഷിക്കും. എന്തെല്ലാം തരം ചിന്തകളും, ആശയങ്ങളും, അഭിപ്രായങ്ങളും, വികാരങ്ങളും, സിദ്ധാന്തങ്ങളും തത്ത്വങ്ങളും അബോധമനസ്സിന് നല്കുന്നുവോ അതിനനുസ്യതമായ വിധം ജീവിത പരിസ്ഥിതിക്കും, സംഭവങ്ങള്‍ക്കും, സൗഭാഗ്യങ്ങള്‍ക്കും മാറ്റം സംഭവിച്ചുകൊണ്ടിരിക്കും. ഒരു വ്യക്തിയുടെ പരിതഃസ്ഥിതികളെ സ്യഷ്ടിക്കുന്നത് അവന്റെ അബോധമനസ്സിന്റെ പ്രവര്‍ത്തനം കൊണ്ടാണ്. യുക്തിപൂര്‍വ്വം ഉത്തേജകമായ ചിന്തകള്‍ കൊണ്ട് അബോധമനസ്സിനെ നിറയ്ക്കുമ്പോള്‍ ശൂന്യവും യുക്തി രഹിതവുമായ ചിന്തകള്‍ അവിടെനിന്നും വഴിമാറി കൊടുക്കും. അതിന് സദാചാരത്തെയും സ്ന്മാര്ഗ്ഗത്തെയും ഉള്‍പ്പെടുത്തികൊണ്ട് ആധികാരികമായി, പച്ചയായി, സ്വതന്ത്രമായി അബോധമനസ്സിനോട് സംവേദിക്കണം.
© Copyright 2020. All Rights Reserved.